ഇ.പി. ജയരാജൻ | Photo: മാതൃഭൂമി
കാഞ്ഞങ്ങാട്: കർണാടകയിലേത് കോൺഗ്രസിന്റെ വിജയമായി കാണാനാകില്ലെന്നും സംഘപരിവാറിനെതിരേയുള്ള വോട്ടുകളാണതെന്നും ഫാസിസ്റ്റ് ശക്തികൾക്കെതിരേ രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധമാണ് കർണാടകയിൽ കണ്ടതെന്നും ഇടതുമുന്നണി സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു.
കാഞ്ഞങ്ങാട്ട് ഇടതുമുന്നണിറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുഖ്യമന്ത്രിക്കസേരയ്ക്കുള്ള അടി നടക്കുകയാണ്. ചേരിതിരിഞ്ഞടിക്കുകയെന്നത് കോൺഗ്രസിന്റെ ജന്മവാസനയാണ്.
കേരളത്തിലെ പ്രതിപക്ഷനേതാവ് എന്തും വിളിച്ചുപറയുന്നയാളായി മാറി. ഈ സ്ഥാനത്തിരിക്കുമ്പേൾ അൽപമെങ്കിലും രാഷ്ട്രീയമര്യാദ കാണിക്കണമെന്നും ജയരാജൻ പറഞ്ഞു.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി. പ്രഭാകരൻ, വി.കെ. രാജൻ, വി.വി. രമേശൻ, കെ.വി. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി.പി. രാജു, സ്‌കറിയ കല്ലക്കുളം, അഡ്വ. കെ. രാജ്‌മോഹൻ എന്നവർ സംസാരിച്ചു.
Content Highlights: Karnataka assembly election congress win ep jayarajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..