ലോക മലമ്പനിദിനാചരണം


പടന്ന : പടന്ന ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ലോക മലമ്പനിദിനാചാരണത്തിന്റെ ഭാഗമായി ആരോഗ്യ സെമിനാർ, ബോധവത്കരണ പ്രദർശനം, ഗപ്പി മത്സ്യവിതരണം, പ്രശ്‌നോത്തരി, കൊതുകുനിരീക്ഷണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

സെമിനാർ ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കെ.പി. ഷാഹിദ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.വി. രാമചന്ദ്രൻ അധ്യക്ഷനായി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.വി. സജീവൻ, ടി.കെ. വിജയൻ, പി.ജെ. ജിൻസി എന്നിവർ ക്ലാസെടുത്തു. ഗപ്പിമത്സ്യവിതരണ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. അമ്പിളി ജനാർദനൻ നിർവഹിച്ചു. എം. ശാന്ത, ജൂനിയർ എച്ച്.ഐ. പ്രദീപൻ, ജെ.പി.എച്ച്.എൻ. കെ.വി. വിജി എന്നിവർ സംസാരിച്ചു.ബളാൽ : വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രം മലമ്പനി ദിനചാരണം നടത്തി. ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനത്തിൽ ടി.അബ്ദുൽഖാദർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം.രാധാമണിയുടെ നേതൃത്വത്തിൽ ബോധവത്കരണ നോട്ടീസ് വിതരണം ചെയ്തു. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കൽ തുടങ്ങി. മരുതംകുളം പാറമടയിലെ മറുനാടൻ തൊഴിലാളികൾക്ക് മലേറിയ രോഗപരിശോധനയും ബോധവത്കരണ ക്ലാസും നടത്തി. മെഡിക്കൽ ഓഫീസർ ഡോ. മനീഷ വി.സോമരാജ്, കെ.സുജിത് കുമാർ, രഞ്ജിത് ലാൽ, ജെസ്സി മാത്യു, പി.കോമളവള്ളി, പി.ഡി.അനുപമ, എം.യു.മേരി എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..