'ഞങ്ങളും കൃഷിയിലേക്ക് ': നടീൽവസ്തുക്കളും വിത്തുമായി കൃഷിവണ്ടി കർഷകരിലേക്ക്


•  പടന്ന കൃഷി ഭവനിലെത്തിയ കൃഷിവണ്ടിയിൽനിന്ന് കർഷകർക്ക് കൃഷി ഓഫീസർ ടി.അംബുജാക്ഷൻ വിത്തും നടീൽവസ്തുക്കളും കൈമാറുന്നു

പടന്ന : സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം എത്തിക്കുന്നതിനും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനുമായുള്ള 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്കാവശ്യമായ വിത്തും വളവുമായി കാർഷിക ഗവേഷണ കേന്ദ്രം കർഷകരിലേക്ക്. പിലക്കോട് കാർഷിക ഗവേഷണകേന്ദ്രം ഒരുക്കിയ കൃഷിവണ്ടി ജില്ലയിലെ മുഴുവൻ കൃഷി ഭവനുകളിലും സഞ്ചരിച്ച് കർഷകർക്ക് ആവശ്യമായ വിത്തു വളവും നടീൽവസ്തുക്കളും വിതരണംചെയ്യുന്നതോടൊപ്പം ജൈവ ഉത്പാദന ഉപാധികളും കർഷകർക്കായി പരിചയപ്പെടുത്തുന്നുണ്ട്.

ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത നെൽവിത്തുകൾ , ഔഷധമൂല്യമുള്ള നാടൻ ഉൾപ്പെടെയുള്ള നെൽവിത്തുകൾ, പച്ചക്കറി വിത്തുകൾ, നടീൽവസ്തുക്കൾ, ജൈവ വളങ്ങൾ, ഏഴോം നെല്ല് എന്നിവയും ഓരോ കേന്ദ്രത്തിലും വിൽപ്പനക്ക് എത്തിക്കുന്നുണ്ട്. ഒരുദിവസം മൂന്ന് കൃഷി ഭവനുകളിലാണ് വിപണനംനടത്തുന്നത്. രാവിലെ 9 മണി, 11.30, രണ്ടു മണി എന്നീ ക്രമത്തിലാണ് സന്ദർശനം.ചൊവ്വാഴ്ച പടന്ന, ചെറുവത്തൂർ, കയ്യൂർ ചീമേനി എന്നീ കൃഷി ഭവനുകളിൽ വിപണനം നടത്തി. വരുംദിവസങ്ങളിലെ പര്യടനം 27-ന് മടിക്കൈ, കാഞ്ഞങ്ങാട്, അജാനൂർ, 28-ന് ഉദുമ, പള്ളിക്കര, പുല്ലൂർ പെരിയ, 29-ന് ചെമ്മനാട്, ചെങ്കള, ബദിയടുക്ക 30-ന് മധൂർ, കുമ്പള, മൊഗ്രാൽ പുത്തൂർ, മെയ് മൂന്ന് കാസർകോട്, മുളിയാർ, കുമ്പഡാജെ, നാലിന് ബെള്ളൂർ, കാറഡുക്ക, ദേലംപാടി, അഞ്ചിന് ബേഡഡുക്ക, മഞ്ചേശ്വരം, എൻമകജെ ആറിന് പുത്തിഗെ, എൻമകജെ , പൈവളിഗെ ഏഴിന് മീഞ്ച, വൊർക്കാടി, മംഗൽപ്പാടി, ഒൻപതിന് വെസ്റ്റ് എളേരി, ഈസ്‌റ്റ് എളേരി, ബളാൽ, 10-ന് കോടോം ബേളൂർ, കള്ളാർ, പനത്തടി, 11-ന് കിനാനൂർ കരിന്തളം, നീലേശ്വരം.

തിങ്കളാഴ്ച പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ എം. രാജഗോപാലൻ എ.എൽ.എ.യാണ് കൃഷിവണ്ടി ഫ്ലാഗ് ഓഫ് ചെയ്തത്. ഗവേഷണകേന്ദ്രം മേധാവി ഡോ. ടി.വനജയുടെ നേതൃത്വത്തിൽ അസി. പ്രൊഫ. എം.കെ.ലീന, വി.പി.കാർത്തിക എന്നിവരാണ് നേതൃത്വംനൽകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..