• മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെ റംസാൻ ഇരുപത്തിയേഴാം രാവിന്റെ കാഴ്ച
തളങ്കര : റംസാനിലെ 27-ാം രാവിൽ പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ആയിരംരാവുകളേക്കാൾ പുണ്യമുണ്ടെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദ്ർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന രാവാണിത്. തളങ്കര മാലിക് ദീനാർ, നെല്ലിക്കുന്ന് തങ്ങൾ ഉപ്പാപ്പ മഖാമുകളിലേക്ക് രാത്രി ഏറെ വൈകിവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്തി. മാലിക് ദീനാർ, തെരുവത്ത്, തായലങ്ങാടി എന്നിവിടങ്ങളിൽ മത, സാംസ്കാരിക സംഘടനകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സിയാറത്തിനെത്തുംവരെ മധുര പാനീയങ്ങൾ നൽകി സ്വീകരിച്ചു. റംസാനിലെ പ്രത്യേക ആരാധനയായ തറാവീഹിന് പുറമേ തസ്ബീഹ് നിസ്കാരം, തൗബാ മജ്ലിസ്, പ്രാർഥനാസംഗമം, മതപ്രഭാഷണം എന്നിവ കൊണ്ട് എല്ലാ പള്ളികളും സുബഹി വരെ സജീവമായിരുന്നു.
റംസാൻ ഇരുപത്തേഴാംരാവിന്റെ പുണ്യം തേടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഒഴുകിയെത്തിയ ആയിരങ്ങൾക്ക് പായസം വിതരണംചെയ്ത് ഡിഫൻസ് ബാങ്കോട്. അത്താഴസമയം വരെ പായസവിതരണം നീണ്ടുനിന്നു. ഡിഫൻസ് ഭാരവാഹികളും നാട്ടുകാരും ഇതിന് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..