വിദ്യാർഥികൾക്കുള്ള ത്രിദിന ക്യാമ്പിന്‌ തുടക്കമായി


•  കൊടക്കാട് ഗവ. വെൽഫേർ യു.പി. സ്കൂളിൽ ക്രാഫ്റ്റ്-22 ക്യാന്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കൊടക്കാട് : സമഗ്രശിക്ഷാ കേരളം, ഹരിതകേരള മിഷൻ സംഘടിപ്പിക്കുന്ന ‘ക്രാഫ്റ്റ്-22’ ത്രിദിന ക്യാമ്പ് കൊടക്കാട് ഗവ. യു.പി. സ്കൂളിൽ തുടങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷയായി. പരീക്ഷണാടിസ്ഥാനത്തിൽ ആറ്, എഴ്, എട്ട് ക്ലാസിലെ കുട്ടികൾക്കായി ഓരോ ജില്ലയിലും മൂന്ന് വിദ്യാലയങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. ആറാം ക്ലാസുകാർക്കുള്ള ക്യാമ്പാണ് ജി.ഡബ്ല്യു. യു.പി.എസ്. കൊടക്കാട് തുടങ്ങിയത്. കൃഷി (നിറയോല), ആഹാരം (രുചിക്കൂട്ട്), വീട്ടുപകരണ നിർമാണം (ഗാഡ്‌ജെറ്റ്), കളിപ്പാട്ട നിർമാണം (കളിച്ചെപ്പ്), കരവിരുത് എന്നിങ്ങനെ അഞ്ചുമേഖലകളിലാണ് പ്രവർത്തനം. പഠിതാവിന്റെ സമഗ്രവികസനം, ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികപരവുമായ പരിവർത്തനം, തൊഴിലിനോടും തൊഴിൽചെയ്യുന്നവരോടും അനുകൂല മനോഭാവം സൃഷ്ടിക്കൽ, ശലഭോദ്യാന നിർമാണം, ഹരിതവിദ്യാലയസൃഷ്ടി എന്നിവയിലൂടെ പ്രകൃതിസംരക്ഷണ മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കൽ, പ്രവൃത്തിപരിചയ വിദ്യാഭ്യാസവും മറ്റ് വിഷയങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയൽ എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.

കെ. സുധീഷ്, കെ.വി. ഉഷ, കെ. നിഷ, മൃദുലകുമാരി, ചിത്ര എന്നിവരാണ് നേതൃത്വം നൽകുന്നത്. ഡി.ഡി.ഇ. കെ.വി. പുഷ്പ മുഖ്യാതിഥിയായിരുന്നു. ബി.പി.സി. വി.എസ്. ബിജുരാജ്, വി.പി. ജാനകി, കെ. പദ്മനാഭൻ, കെ.വി. പ്രസാദ്, കെ. റീന, കെ. ശ്രുതി എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..