അർബുദ ബോധവത്കരണം


കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അർബുദ ബോധവത്‌കരണ ക്ലാസും സ്ലെയ്ഡ് ഷോയും സ്വയം സ്തനപരിശോധനയും ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനംചെയ്യുന്നു

പള്ളിക്കര : കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് അർബുദ ബോധവത്കരണ ക്ലാസും സ്ലെയ്ഡ് ഷോയും, സ്വയം സ്തനപരിശോധനയും നടത്തി. തലശ്ശേരി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ പരിപാടി ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി. മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.എം.ഷാഫി, ജവാഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, വി.വി.കൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, ബാലകൃഷ്ണൻ നായർ പനയാൽ, രാകേഷ് കരിച്ചേരി, ജയശ്രീ മാധവൻ, ചന്ദ്രൻ തച്ചങ്ങാട് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..