അർബുദ ബോധവത്കരണ ക്ലാസ്


• തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ച അർബുദ ബോധവത്കരണ ക്ലാസ് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനംചെയ്യുന്നു

പള്ളിക്കര : കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികാചരണത്തിന്‍റെ ഭഗമായി തലശ്ശേരി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് അർബുദ ബോധവത്കരണ ക്ലാസ് നടത്തി. ഒരുമാസം നീണ്ടുനിൽക്കുന്ന ചരമവാർഷികാചരണത്തിന്‍റെ ഭഗമായി പ്രാദേശിക കോൺഗ്രസ് നേതൃത്വമാണ് പരിപാടി സംഘടിപ്പിച്ചത്.

തച്ചങ്ങാട് ഗവ. ഹൈസ്കൂൾ ഹാളിൽ ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായിരുന്നു. ഡി.സി.സി. മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്റ് എം.പി.എം. ഷാഫി, ജവാഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, വി.വി.കൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, ബാലകൃഷ്ണൻ നായർ പനയാൽ, രാകേഷ് കരിച്ചേരി, ജയശ്രീ മാധവൻ, സീന കരുവാക്കോട് എന്നിവർ സംസാരിച്ചു. എം.സി.സി.യിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ.പി.നീതു, ഡോ. പ്രിൻസ് എം.ഫിലിപ്പ്, ക്യാമ്പ് കോ ഓർഡിനേറ്റർ കെ.സന്തോഷ്‌കുമാർ, നഴ്സിങ് ഓഫീസർ ടി.നിഷ എന്നിവർ ക്ലാസെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..