• ഞങ്ങളും കൃഷിയിലേക്ക് പടന്ന പഞ്ചായത്തുതല ഉദ്ഘാടനം എം.രാജഗോപാലൻ എം.എൽ.എ. നിർവഹിക്കുന്നു
പടന്ന : ഞങ്ങളും കൃഷിയിലേക്ക് പടന്ന പഞ്ചായത്തുതല ഉദ്ഘാടനം എടച്ചാക്കൈ ആർകോ ഹെറിറ്റേജ് വില്ലേജ് ഫാം ഹൗസിൽ വിത്ത് വിതച്ച് എം.രാജഗോപാലൻ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലം അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ബുഷ്‌റ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ എം.സുമേഷ്, ടി.കെ.എം.മുഹമ്മദ് റഫീഖ്, പി.വി.അനിൽകുമാർ, ടി. കെ. പി. ഷാഹിദ,പി. പി.കുഞ്ഞികൃഷ്ണൻ ,എച്ച്.എം. കുഞ്ഞബ്ദുള്ള, കെ. ദാമു, വി.കെ ഹനീഫ ഹാജി, കൃഷി ഓഫീസർ അമ്പുജാക്ഷൻ എന്നിവർ സംസാരിച്ചു.
തൃക്കരിപ്പൂർ : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്തുതല ഉദ്ഘാടനം ചെറുകാനം വയലിൽ എം.രാജഗോപാലൻ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അധ്യക്ഷനായിരുന്നു. ചെറുകാനം ഇ.കെ. നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഒന്നര ഏക്കറിൽ നെൽകൃഷിചെയ്യും. ഗ്രന്ഥാലയം സെക്രട്ടറി പി.ശ്രീധരന് എം.എൽ.എ. വിത്ത് കൈമാറി.
പദ്ധതിയുടെ ഭാഗമായി വിത്തുകൾ, നടീൽവസ്തുക്കൾ തുടങ്ങിയവ കർഷകർക്ക് കൃഷിഭവൻ വഴി വിതരണംചെയ്യും. കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, പഞ്ചായത്ത് അംഗം എം.രജീഷ്‌ബാബു, സഥിരം സമിതി അധ്യക്ഷൻമാരായ ശംസുദ്ദീൻ ആയിറ്റി, എം.സൗദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്.നജീബ് ,സി. ചന്ദ്രമതി, അസിസ്റ്റന്റ് കൃഷി ഓഫീസർ എം. ഗോപി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..