കലാകായിക പരിശീലനവും കരിയർ ഗൈഡൻസും


കൊടക്കാട് : പട്ടികജാതി വികസന വകുപ്പിനുകീഴിലെ വെള്ളച്ചാൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിൽ 55 ആൺകുട്ടികൾക്ക് പ്രവേശനം നൽകും. പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പുറമെ പട്ടികവർഗത്തിൽപ്പെട്ടവരെയും പരിഗണിക്കും. ഏതാനും സീറ്റുകൾ ജനറൽ വിഭാഗത്തിനും മാറ്റിവെച്ചിട്ടുണ്ട്. 17 വരെ അപേക്ഷിക്കാം. ജാതി, വരുമാന സർട്ടിഫിക്കറ്റ് പകർപ്പും കഴിഞ്ഞ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും ഹാജരാക്കണം. ഭക്ഷണ, താമസ, പഠന സൗകര്യം സൗജന്യമാണ്. വിവിധ വിഷയങ്ങളിൽ ട്യൂട്ടർമാരുടെ സേവനം ലഭ്യമാക്കും. സംഗീതം, അഭിനയം, ചിത്രരചന, പ്രസംഗം, എഴുത്ത് തുടങ്ങിയവയിലും കായികരംഗത്തും മികച്ച പരിശീലനം നൽകും. ഹൈസ്കൂൾ തലത്തിൽ കരിയർ ഗൈഡൻസ് ക്ലാസും കൗൺസലറുടെ സേവനവും ലഭ്യമാക്കും. ഫോൺ: 04985 262622.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..