പാർട്ടി ഗ്രാമത്തിൽ റോഡ് ടാറിടാൻ: ഡി.വൈ.എഫ്.ഐ.യുടെ രാപകൽ സമരം


കൊടക്കാട് : പാർട്ടിഗ്രാമത്തിൽ റോഡ് ടാറിടാൻ ഡി.വൈ.എഫ്.ഐ.യുടെ അനിശ്ചിതകാല രാപകൽ സമരം. പാർട്ടിപ്രവർത്തകർ പ്രത്യക്ഷ സമരത്തിനിറങ്ങി ഒരാണ്ട് കഴിഞ്ഞിട്ടും ആവശ്യം നടപ്പാകാത്തതിനാലാണ് യുവാക്കൾ രംഗത്തിറങ്ങിയത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കൊടക്കാട് ഓലാട്ടാണ് ഡി.വൈ.എഫ്.ഐ. കൊടക്കാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി സമരത്തിനിറങ്ങിയത്.

ഡി.വൈ.എഫ്.ഐ.യുടെ ഒൻപത് പ്രവർത്തകസമിതി അംഗംങ്ങളാണ് രാപകൽ സമരത്തിലുള്ളത്. ഓലാട്ട് ആസ്പത്രി-വെള്ളച്ചാൽ ജില്ലാ പഞ്ചായത്ത് റോഡ് ഉടൻ ടാറിടണമെന്നാണ് ആവശ്യം. റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷം പലതുകഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതി റോഡ് നവീകരിച്ച് ടാറിടാൻ പദ്ധതി ഒരുക്കുകയും ടെൻഡർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രവൃത്തി യഥാവിധി നടന്നില്ല. പുതിയ എൽ.ഡി.എഫ്. ഭരണസമിതി ജില്ലാ പഞ്ചായത്ത് ഭരണമേറ്റ ശേഷം പഴയ കരാറുകാരനെ ഒഴിവാക്കി. 70 ലക്ഷം രൂപ നിക്കിവെച്ച് റോഡ് ടാറിടാൻ ടെൻഡർ നടപടി സ്വീകരിച്ചു. എന്നാൽ പ്രവൃത്തി നടന്നില്ല.

റോഡിന്റെ ദുരവസ്ഥ പരിഹരിക്കമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവിധ പ്രതിഷേധവും നേരത്തേ സംഘടിപ്പിച്ചതാണ്. ഓലാട്ട് ആസ്പത്രി-വെള്ളച്ചാൽ റോഡ് പ്രവൃത്തി തുടങ്ങുമെന്ന് ഉത്തരവാദപ്പെട്ടവർ ഉറപ്പുനൽകുന്നതുവരെ സമരമെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ പ്രഖ്യാപനം. തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി കെ.കനേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.പ്രസാദ് അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗം സുജിത്ത് കൊടക്കാട്, പി.വൈശാഖ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..