ഗ്രാമോത്സവം സംഘടിപ്പിച്ചു


ആലക്കോട്‌ ഗ്രാമോത്സവ ഭാഗമായി നടത്തിയ സാംസ്കാരികസമ്മേളനം സി.എച്ച്‌.കുഞ്ഞമ്പു എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു

പള്ളിക്കര : ആലക്കോട്‌ ഇ.എം.എസ്‌. ഗ്രന്ഥാലയം, സംസ്കൃതി ആലക്കോട്‌ എന്നിവയുടെ വാർഷികാഘോഷ ഭാഗമായി ഗ്രാമോത്സവം സംഘടിപ്പിച്ചു. കാർഷികോപകരണ പ്രദർശനം, കലാപരിപാടികൾ, അമ്പലത്തറ ജനനി നാട്ടറിവിന്റെ നാടൻകലാമേള, യുവശക്തി അരവത്തിന്റെ തെരുവുനാടകം എന്നിവയുണ്ടായിരുന്നു. സി.കെ.പി.പദ്മനാഭൻ ഉദ്‌ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അധ്യക്ഷനായി. നാടകപ്രവർത്തകരെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.മണികണ്ഠൻ ആദരിച്ചു. ബാലൻ തായത്ത്‌, എ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

സാംസ്കാരികസമ്മേളനം സി.എച്ച്‌.കുഞ്ഞമ്പു എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. രാഘവൻ വെളുത്തോളി അധ്യക്ഷനായി. മനോജ്‌ പട്ടാന്നൂർ, ടി.നാരായണൻ, കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..