കേളപ്പജി സ്കൂൾ വാർഷികആഘോഷവും യാത്രയയപ്പും


കൊടക്കാട് : കേളപ്പജി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും നടന്നു. ‘അമ്മ അറിയാൻ’ സൈബർ ബോധവത്കരണ ക്ലാസും കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം പ്രകാശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനംചെയ്തു. 32 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രഥമാധ്യാപിക കെ.എ.വിമലകുമാരിക്ക് എം.പി. ഉപഹാരം നൽകി. എം.രാജഗോപാലൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു.

സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ ശലഭോദ്യാനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനംചെയ്തു. യു.പി. സ്കൂൾ കുട്ടികൾക്കായി നടത്തിയ ജില്ലാതല മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള ഒന്നാം സമ്മാനമായ സൈക്കിൾ എം.പി. വിതരണംചെയ്തു.

സിവിക് കൊടക്കാട് പുരസ്കാരജേതാവും സ്കൂളിലെ മുൻ പ്രിൻസിപ്പലുമായ എൻ.ശംഭു, മികച്ച സംവിധായകനുള്ള സത്യജിത്‌ റായ് ഗോൾഡൻ എ.ആർ.സി. പുരസ്കാര ജേതാവ് ശ്രീജിത്ത് പലേരി, പ്രൈം വോളിബോൾ മത്സരത്തിൽ സോണി സ്പോർട്‌സ് ചാനൽ മലയാളം കമന്റേറ്ററായി തിരഞ്ഞെടുക്കപ്പെട്ട വികാസ് പലേരി എന്നിവരെ ആദരിച്ചു.

ഡി.ഇ.ഒ. ഗണേശൻ, ഒ.എം.അജിത്ത്, മുൻ ഡി.ഇ.ഒ. പി.വി.ഭാസ്കരൻ, കെ.വി.വിജയൻ, പി.വി.ചന്ദ്രൻ, പി.നാരായണൻ അടിയോടി, എം.വി. മധുകുമാർ, പി.സുമ, പി.വി.പ്രദീപ്, സി.ഗോപീകൃഷ്ണൻ, ഒ.വി.ചിത്രേശൻ, പി.രാഗേഷ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..