Caption
പള്ളിക്കര : രണ്ട് കൗമാരക്കാരുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരിൽ മുങ്ങി നാട്. കൂട്ടുകാരും അയൽക്കാരുമായ ദിൽജിത്ത് (14), നന്ദഗോപൻ (14) എന്നിവരാണ് ബുധനാഴ്ച വൈകിട്ട് ചെർക്കാപ്പാറയിലെ പൊതുകുളത്തിലുണ്ടായ അപകടത്തിൽ മുങ്ങിമരിച്ചത്.
സുഹൃത്തുക്കളായ ഇവർ സ്ഥിരമായി കുളിക്കുന്നയിടമാണിത്. എന്നിട്ടും ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നതാണ് നാട്ടുകാരെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തുന്നത്.
ഇവർക്കൊപ്പം കുളത്തിനരികിലുണ്ടായിരുന്ന കുട്ടികൾക്കിപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ചെർക്കാപ്പാറയിലെ തരംഗം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിലെ എല്ലാ പരിപാടികൾക്കും ഉത്സാഹത്തോടെ പങ്കെടുക്കുന്നവരായിരുന്നു ഇരുവരും. അപകടവിവരമറിഞ്ഞ് നൂറുകണക്കിന് ആളുകൾ കുളത്തിന് സമീപം തടിച്ചുകൂടിയിരുന്നു.
പരിചയമില്ലാത്തവരെത്തി കുളത്തിൽ അമിതമായി ആഘോഷപ്രകടനങ്ങൾ നടത്തുമ്പോൾ നാട്ടുകാർ ഇടപെട്ടാണ് പിന്തിരിപ്പിക്കാറുണ്ടായിരുന്നത്. കാഞ്ഞങ്ങാട്ടുനിന്നും കാസർകോട്ടുനിന്നും അഗ്നിരക്ഷാസേനയിലെ മുങ്ങൽ വിദഗ്ധർ രക്ഷാപ്രവർത്തനത്തിനെത്തി. ബേക്കൽ പോലീസും പനയാൽ വില്ലേജ് ഓഫീസർ കെ.രാജനും സംഭവസ്ഥലത്ത് എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..