വിദ്യാർഥിൾക്ക് വിട നൽകി നാട്


• ദിൽജിത്തിന്റെയും നന്ദഗോപന്റെയും മൃതദേഹം ചെർക്കാപ്പാറ തരംഗം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

പള്ളിക്കര : വിടരുംമുൻപ് ആഴങ്ങളിൽ ജിവൻ പൊലിഞ്ഞ വിദ്യാർഥിൾക്ക് വിടനൽകി നാട്. വ്യാഴാഴ്ച പള്ളിക്കരയിലെ ചെർക്കാപ്പാറ ഗ്രാമം മൗനമായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട പൊന്നോമനകളെ അവസാനമായി ഒരു നോക്ക്‌ കാണൻ കാത്തിരിക്കുകയായിരുന്നു അവർ. പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംതരം വിദ്യാർഥി ദിൽജിത്തും (14) മാവുങ്കാൽ ക്രൈസ്റ്റ് സ്കൂളിലെ ഒൻപതാംതരം വിദ്യാർഥി നന്ദഗോപനും (14) ബുധനാഴ്ച വൈകീട്ടാണ് ചെർക്കാപ്പാറയിലെ പെതുകുളത്തിൽ മുങ്ങിമരിച്ചത്.

കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിൽ സൂക്ഷിച്ചിരുന്ന ഇരുവരുടെയും മൃതദേഹം ഉച്ചയോടെ ചെർക്കാപ്പാറയിലെ തരംഗം ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബിൽ എത്തിച്ചു. കുരുന്നുകളെ അവസാനമായി ഒരു നോക്കുകാണാൻ നൂറുകണക്കിന് പേരാണ് ക്ലബ്ബിന് ചുറ്റും തടിച്ചുകൂടിയത്. ക്ലബ്ബിലെ കൂട്ടുകാരും ചേട്ടൻമാരും നിറകണ്ണുകളോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇരുവരുടെയും സ്കൂളുകളിൽനിന്നെത്തിയ അധ്യാപകർക്കും സഹപാഠികൾക്കും കണ്ണീരടക്കാനായില്ല. കൗമാരക്കാരെങ്കിലും നാട്ടിലെ ക്ലബ്ബ് പ്രവൃത്തനങ്ങൾക്കും കായിക ക്യാമ്പുകളിലും സജീവ സാന്നിധ്യമായിരുന്നു ദിൽജിത്തും നന്ദഗോപനും. എന്നത്തേയുംപോലെ കളികഴിഞ്ഞ് കുളത്തിൽ കുളിക്കാനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ക്ലബ്ബിലെ പൊതുദർശനത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

പുല്ലൂർ-പെരിയ പഞ്ചയാത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ പനയാൽ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, മുൻ എം.എൽ.എ. കെ. കുഞ്ഞിരാമൻ, മധു മുതിയക്കാൽ, സി. രാജൻ പെരിയ, രണ്ട് സ്കൂളുകളിലെയും അധ്യാപകർ, വിവിധ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..