കൊടക്കാട് : സുന്ദരയ്യനഗർ പാല യുവശക്തി സ്പോർട്സ് ക്ലബ്ബ് മുപ്പത്തിയഞ്ചാം വാർഷികവും കെട്ടിടോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അധ്യക്ഷയായി.
പഴയകാല ക്ലബ്ബ് പ്രവർത്തകരുടെ ഫോട്ടോ മുൻ സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം കെ.പി. രാഹുൽ അനാച്ഛാദനം ചെയ്തു. മുഹമ്മദ് പേരാമ്പ്ര സാംസ്‌കാരിക പ്രഭാഷണം നടത്തി. 'നമ്മുടെ നാട്' ഉദ്ഘാടന സപ്ലിമെന്റ് സി.പി.എം. ലോക്കൽ സെക്രട്ടറി പി.പി. ചന്ദ്രൻ പ്രകാശനം ചെയ്തു. പി.വി. കുഞ്ഞിക്കണ്ണൻ ഏറ്റുവാങ്ങി. ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻ സരോജിനി തോലാട്ട് സമ്മാന വിതരണം നടത്തി.
ഗ്രാമപ്പഞ്ചായത്തംഗം പി. പ്രമീള, ജനറൽ കൺവീനർ കെ. ഷിമോദ്, കെ. ദീപേഷ്, പി. രഘു രാമറാവു, എൻ.വി. പദ്മനാഭൻ, പി. രവീന്ദ്രൻ, മധു പ്രതിയത്ത് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..