അപകടം ചായുന്ന റോഡ്


Caption

തളങ്കര : പഴയ റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുവശത്തെയും മരങ്ങളുടെ ചില്ലകൾ റോഡിലേക്ക് തള്ളിനിൽക്കുന്നു. റോഡുതന്നെ കാണാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.

മഴക്കാലം വരുന്നതോടെ ഇത് റോഡിലേക്കും വൈദ്യുതക്കമ്പിയിലേക്കും പൊട്ടിവീഴാനും വലിയ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. നിലവിൽ വൈദ്യുതക്കമ്പിയുടെ മുകളിൽ ഉണങ്ങിയ കഷണങ്ങൾ വീണ് കുടുങ്ങിക്കിടക്കുന്നുണ്ട്.

നിരവധി സ്കൂൾ വിദ്യാർഥികളും മാലിക് ദീനാർ പള്ളിയിലേക്കുള്ള തീർഥാടകരും സ്റ്റേഷനിൽ വണ്ടിയിറങ്ങി ഓഫീസുകളിലേക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥരും നടന്നുപോകുന്ന റോഡാണിത്. സ്കൂൾ തുറന്നാൽ നിരവധി സ്കൂൾ വാഹനങ്ങളും ഇതിലൂടെ പോകും.

രാവിലെയും വൈകുന്നേരവും വലിയ തിരക്ക് അനുഭവപ്പെടുന്ന ഈ റോഡിൽ മരച്ചില്ലകൾ പൊട്ടിവീണ് വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കാറുണ്ട്.

ചെറിയ കുട്ടികൾ സ്കൂളുകളിലേക്ക് നടന്നുപോകാൻ ആശ്രയിക്കുന്ന വഴിയായതുകൊണ്ട് വലിയ അപകടം സംഭവിക്കുന്നതിനുമുൻപ്‌ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിലേക്ക് നീണ്ടുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റിയും താഴ്ന്നുകിടക്കുന്ന വൈദ്യുതക്കമ്പികൾ നന്നാക്കിയും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..