തളങ്കര : നജാത്ത് ഖുർആൻ അക്കാദമിയുടെ ദശവാർഷിക പ്രഖ്യാപന സമ്മേളനം തളങ്കര മാലിക് ദീനാർ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ഒരുവർഷത്തെ വിവിധ പരിപാടികളുടെ പ്രഖ്യാപനവും സമ്മേളനത്തിന്റെ ഉദ്ഘാടനവും കാസർകോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ നിർവഹിച്ചു. കീഴൂർ-മംഗളൂരു ഖാസി ത്വാഖാ അഹ്മദ് മുസ്ലിയാർ പ്രാർഥന നടത്തി. മാലിക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി ആമുഖഭാഷണവും നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണവും നടത്തി.
തെരുവത്ത് ഹൈദ്രൂസ് ജുമാമസ്ജിദ് ഖത്തീബ് അൽ ഹാഫീസ് അനീസുൽ ഖാസിമി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., നഗരസഭാ ചെയർമാൻ വി.എം. മുനീർ, കെ.എം. ബഷീർ, കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, മാലിക് ദീനാർ വലിയ ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് യഹ്യ തളങ്കര, ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, വൈസ് പ്രസിഡൻറ് കെ.എ.എം. ബഷീർ വോളിബോൾ, സെക്രട്ടറി കെ.എം. അബ്ദുൾ റഹ്മാൻ, ടി.എ. ഷാഫി, എ. സത്താർ ഹാജി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..