സർഗോത്സവം സമാപിച്ചു


ജില്ലാ ലൈബ്രറി കൗൺസിൽ പാലക്കുന്ന് അംബിക ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച സർഗോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.മണികണ്ഠൻ ഉദ്ഘാടനംചെയ്യുന്നു

പാലക്കുന്ന് : ജില്ലാ ലൈബ്രറി കൗൺസിൽ സർഗോത്സവം സമാപിച്ചു. യു.പി. വിഭാഗത്തിൽ പാടി എ.കെ.ജി. സ്മാരക ഗ്രന്ഥാലയം, ഹൈസ്കൂൾ വിഭാഗത്തിൽ പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും ജേതാക്കളായി. കുറ്റിവയൽ പൊതുജന ഗ്രന്ഥാലയവും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും രണ്ടാംസ്ഥാനം പങ്കിട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ അധ്യക്ഷനായിരുന്നു. ടി.രാജൻ, പി.ബിജു, പി.വി.രാജേന്ദ്രൻ, പി.ദാമോദരൻ, എ.ആർ.സോമൻ, എച്ച്.കെ.ദാമോദരൻ എന്നിവർ സംസാരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.ലക്ഷ്മി സമ്മാനദാനം നടത്തി. പപ്പൻ കുട്ടമത്ത് അധ്യക്ഷനായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..