ഗൃഹസന്ദർശനം നടത്തി


പടന്ന : പഞ്ചായത്ത് ഒൻപതാം വാർഡിൽ ശുചിത്വ സർവേ ആരംഭിച്ചു. ശുചിത്വ സംബന്ധിയായ 15 കാര്യങ്ങൾ ഉൾപ്പെട്ട ചോദ്യാവലി ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. വാർഡിലെ 275 വീടുകൾ സന്ദർശിച്ച് ആരോഗ്യപ്രവർത്തകരാണ് വിലയിരുത്തുന്നത്. ആശാ പ്രവർത്തരും ഹെൽത്ത് ഇൻസ്പെക്ടറും നേതൃത്വംനൽകുന്ന 25 പേരടങ്ങുന്ന സംഘമാണ് ഗൃഹസന്ദർശനം നടത്തുന്നത്. ആദ്യഘട്ട പരിശോധനയിൽ ഏറ്റവും ശുചിത്വമുള്ള മൂന്ന് വീടുകൾ തിരഞ്ഞെടുക്കും. രണ്ടാംഘട്ട പരിശോധനയിൽ ഏറ്റവും മികച്ച കുടുംബത്തിന് ശുചിത്വ പുരസ്കാരം നൽകും .

പഞ്ചായത്ത് അംഗം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.പ്രകാശൻ അധ്യക്ഷനായി. ജെ.എച്ച്. ഐ.കെ.വിജയൻ, ജെ.പി.എച്ച്. എൻ.വിജി, ആശാ വർക്കർമാർ, ആരോഗ്യ വൊളന്റിയർമാർ എന്നിവർ ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..