എട്ടരപ്പതിറ്റാണ്ടിനുശേഷം സ്വയംപര്യാപ്തമാകാൻ പടന്ന


• പടന്ന ഗവ. യു.പി. സ്‌കൂളിൽ നിർമാണം നടക്കുന്ന കെട്ടിടം

പടന്ന : എട്ടരപ്പതിറ്റാണ്ടിനിപ്പുറം പൂർണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്‌ പടന്ന ഗവ. യു.പി. സ്‌കൂൾ. 1936-ൽ വാടകക്കെട്ടിടത്തിലാണ്‌ സ്കൂൾ ആരംഭിച്ചത്‌. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഒൻപത് മുറി കെട്ടിടവും പൂർത്തിയാകുന്നതോടെ വിദ്യാലയം വാടകമുറികളിൽനിന്ന് മുക്തമാകും.

ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ 385 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ എൽ.പി. വിഭാഗത്തിലെ എട്ടു ക്ലാസുകളാണ് പടന്ന ജമാ അത്ത് കമ്മിറ്റിയുടെ റഹ്‌മാനിയ മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സ്വന്തമായി സ്ഥലം ലഭ്യമാകാത്തതിനാലാണ്‌ ഇത്രയും വർഷം വാടക കെട്ടിടത്തിൽ തളച്ചിടപ്പെട്ടത്. പടന്ന പഞ്ചായത്തിന്റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം അവിടെ തന്നെ നിലനിർത്തണമെന്ന തീരുമാനത്തിൽ 10 വർഷം മുൻപ്‌ പടന്ന ജമാ അത്ത് കമ്മിറ്റി 30 സെന്റ് വിട്ടുനൽകി. ഈ തീരുമാനത്തിലൂടെയാണ്‌ സ്‌കൂളിന് ബഹുനില കെട്ടിടങ്ങൾ ഉയർന്നുതുടങ്ങിയത്‌.ഈ വർഷത്തോടെ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കുമെങ്കിലും ഓഫീസ്, സ്റ്റാഫ് മുറി, ലബോറട്ടറി, വായനമുറി തുടങ്ങിയ സൗകര്യങ്ങൾകൂടി സജ്ജമാകേണ്ടതുണ്ട്. പുതുതായി നിർമിക്കുന്ന കെട്ടിടത്തോടനുബന്ധിച്ച് ശൗചാലയങ്ങളും പണിയണം. പഴകിയ ശൗചാലയങ്ങൾകൂടി പുതുക്കി പണിതാൽ ഭൗതികസൗകര്യങ്ങലുടെ കാര്യത്തിൽ പൂർണത കൈവരുമെന്ന്‌ പി.ടി.എ. പ്രസിഡന്റ്‌ സി.വി. രാജൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..