പഞ്ചായത്ത്‌ വികസന സെമിനാർ


പാലക്കുന്ന് : പതിനാലാം പഞ്ചവത്സരപദ്ധതി 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പപ്പൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷയായിരുന്നു. പദ്ധതിയുടെ കാഴ്ചപ്പാടും നയസമീപനവും പി.കെ.മുകുന്ദനും കരട് പദ്ധതി വിശദീകരണം പി.കുമാരൻ നായരും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.വിജയൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ, പി.സുധാകരൻ, സൈനബ അബൂബക്കർ, എം.ബീബി, കെ.വി.രാജേന്ദ്രൻ, പുഷ്പ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. തനത് ഫണ്ടിൽനിന്ന് മൂന്നുകോടി അടക്കം ഉദുമയുടെ വികസനത്തിന്‌ 2022-23 വർഷത്തിൽ 10 കോടി രൂപ ലഭ്യമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..