അക്ഷരമുറ്റം കടന്ന്


2 min read
Read later
Print
Share

• കൊടക്കാട് വെൽഫേർ യു.പി. സ്‌കൂളിൽ പ്രവേശനോത്സവ ഭാഗമായി കുട്ടികളെ വരവേൽക്കുന്നു

കൊടക്കാട് : വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്രവേശനോത്സവം സബ് കളക്ടർ ഡി.ആർ.മേ ഘശ്രീ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.വി. രാധാകൃഷ്ണൻ അധ്യക്ഷനായി. എസ്.എസ്.എൽ.സി. പരീക്ഷയിൽ 12 എ പ്ലസുമായി നൂറുശതമാനം വിജയം നേടിയ വെള്ളച്ചാൽ എം.ആർ.എസിന് പട്ടികജാതി വികസന വകുപ്പിന്റെ അവാർഡ് സബ് കളക്ടർ സമ്മാനിച്ചു. പട്ടികജാതി വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, പ്രഥമാധ്യാപകൻ കെ.സി. മുഹമ്മദ്കുഞ്ഞി, രാജശ്രീ, പി.ബി. ബഷീർ, പ്രീതിക എന്നിവർ സംസാരിച്ചു.

വെള്ളരിക്കുണ്ട് : സെയ്ൻറ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു. രാജൻ കാരാട്ട് അധ്യക്ഷനായി. ഫാ. ഡോക്ടർ ജോൺസൺ അന്ത്യാംകുളം, പ്രഥമാധ്യാപിക കെ.എം. അന്നമ്മ, പ്രിൻസിപ്പൽ കെ.കെ. ഷാജു, തോമസ് കളത്തിൽ, കെ.ആർ. വിനു, കുസുമം ബിനോയ്, ജിമ്മി മാത്യു എന്നിവർ പ്രസംഗിച്ചു.

എളേരിത്തട്ട് : എ.എൽ.പി. സ്കൂളിൽ വാർഡ് അംഗം ബിന്ദു മുരളീധരൻ ഉദ്ഘാടനം ചെയ്തു. എം.വി. ശ്രീജ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞമ്പു, പ്രഥമാധ്യാപകൻ എം.എ. അഗസ്റ്റ്യൻ, സി. ബിന്ദു എന്നിവർ സംസാരിച്ചു. വെസ്റ്റ്എളേരി വനിത സർവീസ് സഹകരണ സംഘവും വാർഡ് അംഗം ബിന്ദു മുരളീധരനും കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

രാജപുരം :രാജപുരം അങ്കണവാടിയിൽ മഹിളാ അസോസിയേഷൻ പ്രവർത്തകർ സ്‌നേഹസമ്മാനങ്ങളും മധുരവും നൽകി. ഇ. രാജി, ബിന്ദു ശിവദാസ്, ഷീജാ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കള്ളാർ പഞ്ചായത്ത് പ്രത്യേക പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. ഗീത, കെ. ഗോപി, പഞ്ചായത്തംഗം ബി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

പുല്ലൂർ : ബേക്കൽ ഉപജില്ലാതല പ്രവേശനോത്സവം പുല്ലൂർ ഗവ. യു.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കാർത്ത്യായനി അധ്യക്ഷയായി. വിവിധ ക്ലബ്ബുകൾ പഠനോപകരണങ്ങൾ കൈമാറി. പുതിയ അധ്യയനവർഷത്തെ അക്കാദമിക് പ്ലാനിന്റെ അവതരണം നടന്നു. ഡയറ്റ് ലക്ച്ചറർ ഇ.വി. നാരായണൻ മികവ് പ്രദർശനം ഉദ്ഘാടനം ചെയ്തു. എ. ഷാജി, ചന്ദ്രൻ കരിച്ചേരി, ടി.വി. കരിയൻ, എ.ഇ.ഒ. യു.ബി. ദിനചന്ദ്രൻ, പ്രഥമാധ്യാപകൻ വി.വി. പ്രഭാകരൻ, എം.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

:മുക്കൂട് ഗവ. എൽ.പി. സ്കൂളിൽ വാർഡ് അംഗം എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റിയാസ് അമലടുക്കം അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. പുഷ്പ, പഞ്ചായത്തംഗം ഹാജിറ സലാം, ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെയും ഖിദ്മത്തുൽ ഇസ്‌ലാം ചാരിറ്റി സെന്ററിന്റെയും ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി.

മാണിക്കോത്ത് : ഗവ. ഫിഷറീസ് സ്കൂളിൽ വാർഡ് അംഗം ഷക്കീല ബദറുദ്ധീൻ ഉദ്ഘാടനം ചെയ്തു. അശോകൻ മാണിക്കോത്ത് അധ്യക്ഷനായി. വിരമിച്ച പ്രഥമാധ്യാപകൻ എം.വി. രാമചന്ദ്രൻ സ്കൂളിലെ അൻപതോളം കുട്ടികൾക്ക് കുടയും ബാഗും നൽകി.

പടന്നക്കാട് : ഗവ. എൽ.പി. സ്കൂളിൽ നടന്ന കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം നഗരസഭാധ്യക്ഷ കെ.പി. സുജാത ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് പഠനോപകരണകിറ്റ് നൽകി. വൈസ് ചെയർമാൻ പി. അബ്ദുള്ള അധ്യക്ഷനായി. പ്രീപ്രൈമറി കുട്ടികൾക്കായുള്ള ഫർണിച്ചർ വിതരണം നഗരസഭാ കൗൺസിലർ ഹസീന റസാഖ് നിർവഹിച്ചു.

നീലേശ്വരം : എൻ.കെ.ബി.എം. എ.യു.പി. സ്കൂളിൽ നീലേശ്വരം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ വി. ഗൗരി ഉദ്ഘാടനം ചെയ്തു. എ. അബ്ദുൾ റഷീദ് അധ്യക്ഷനായി. വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം കൗൺസിലർ ഇ. ഷജീർ നിർവഹിച്ചു. കെ. ഉണ്ണികൃഷ്ണൻ, പ്രഥമാധ്യാപകൻ എ.വി. ഗിരീശൻ, ടി.വി. തമ്പാൻ, ടി. സൗമ്യ, സിന്ധു, കെ.ടി. നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റോട്ടറി സ്കൂളിൽ അഡ്മിനിസ്ട്രേറ്റർ എം.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദ് അസ്ലം അധ്യക്ഷനായി. എൻ. സുരേഷ്, ബീനാ സുകു, സഹന സത്യനാരായണൻ, ആർ. ഷൈനി, വി.വി. ശരണ്യ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..