‘ചെടിയും വിത്തും’ പദ്ധതി തുടങ്ങി


• എടച്ചാക്കൈ മദ്രസയിൽ ‘ചെടിയും വിത്തും’ പദ്ധതി പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ മദ്രസ ലീഡർ മുഹമ്മദ് നഹ്‌യാന് നൽകി ഉദ്ഘാടനം ചെയ്യുന്നു

പടന്ന : ‘ഭൂമിക്കൊരു തണൽ, ഭാവിക്കൊരു കരുതൽ’ എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാചരണ കാമ്പയിന്റെ ഭാഗമായി എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസയിൽ ‘ചെടിയും വിത്തും’ പദ്ധതി തുടങ്ങി.

പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ചെടിയും വിത്തും മദ്രസ ലീഡർ മുഹമ്മദ് നഹ്‌യാന് നൽകി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.കെ. താജുദ്ദീൻ, സ്വദ്ർ മുഅല്ലിം, ഹാരിസ് അൽ ഹസനി മെട്ടമ്മൽ, പി.ടി.എ. പ്രസിഡന്റ് കെ.എം.കെ. പാലത്തേര, അശ്റഫ് മൗലവി കാക്കടവ്, മുഹമ്മദ് യമാനി ഞെക്ലി, അബ്ദുർ റഹ്‌മാൻ യമാനി നീലേശ്വരം, അബ്ദുർ റഷീദ് മൗലവി പടന്ന, സൈനുദ്ദീൻ മൗലവി, റാശിദ് മൗലവി കൊട്രോഡി തുടങ്ങിയവർ സംബന്ധിച്ചു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..