അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുനഃപ്രതിഷ്ഠ ഇന്ന്


അരവത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത്

പാലക്കുന്ന് : അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി നടന്ന അനുജ്ഞാ പ്രാർഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. കാലപ്പഴക്കത്താൽ ലോപിച്ചുപോകുന്ന ചൈതന്യം വീണ്ടെടുക്കുന്ന നവീകരണകലശത്തിന്റെ പ്രധാന ചടങ്ങാണ് അനുജ്ഞാ പ്രാർഥന. ദേവന്റെ സമസ്ത പരിവാരങ്ങൾക്കും ബലിതൂകി പൂർണ പുഷ്പാഞ്ജലി ചെയ്ത് പ്രാർഥിക്കുന്ന ചടങ്ങാണിത്.

ഞായറാഴ്ച നടന്ന സംഹാരതത്വ കലശാഭിഷേകത്തിലൂടെ ദേവചൈതന്യത്തെ ബിംബോപാധിയിൽനിന്ന് കലശങ്ങളിലേക്ക് ആവാഹിച്ചു. പുനഃപ്രതിഷ്ഠ തിങ്കളാഴ്ച നടക്കും. രാവിലെ 6.51-നും 8.55-നും മധ്യേയാണിത്. അനുബന്ധ അഷ്ടബന്ധക്രിയയും നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..