പാലക്കുന്നിൽ വാഹനാപകടം; 10 പേർക്ക് പരിക്ക്


പാലക്കുന്ന് ബക്കേഴ്സ് ആസ്പത്രിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ അപകടത്തിൽപെട്ട വാഹനം

പാലക്കുന്ന് : സൗരോർജ വിളക്കുകാലിൽ ടെമ്പോ ട്രാവലർ ഇടിച്ച് പത്തുപേർക്ക് പരിക്ക്. വാഹനത്തിലെ യാത്രക്കാരായ കുമ്പളയിലെ സീനത്ത് (19), അസീം (35) സഫിയ (50), ജെമീല (42), ഫഹീസ (17), ഫാത്തിമ (19), ഹിസ (13) തുടങ്ങിയവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. എല്ലാവർക്കും മുഖത്താണ് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം. കാഞ്ഞങ്ങാട്ട് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. പാലക്കുന്ന് ബക്കേഴ്സ് ആസ്പത്രിക്ക് സമീപം സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട് വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ ഉദുമ സ്പെഷ്യാലിറ്റി നഴ്സിങ് ഹോമിൽ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് എല്ലാവരെയും കാസർകോട്ടേക്ക് മാറ്റി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..