ബ്രഹ്മകലശോത്സവം ഇന്ന് സമാപിക്കും


• അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന പുനഃപ്രതിഷ്ഠാ ചടങ്ങ്

പാലക്കുന്ന് : അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവം ചൊവ്വാഴ്ച സമാപിക്കും. തിങ്കളാഴ്ച രാവിലെ പുനഃപ്രതിഷ്ഠയും അഷ്ടബന്ധക്രിയയും നടന്നു. അരവത്ത് കെ.യു. പദ്മനാഭ തന്ത്രി കാർമികത്വം വഹിച്ചു. എടനിർ മഠാധിപതി സച്ചിദാനന്ദഭാരതി സ്വാമിക്ക് പൂർണകുംഭത്തോടെ സ്വീകരണം നൽകി.

തുടർന്ന് നടന്ന പ്രഭാഷണ ചടങ്ങിൽ കെ.യു. പദ്മനാഭ തന്ത്രി അധ്യക്ഷനായി. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് നേടിയ വിഷ്ണുപ്രസാദ് ഹെബ്ബാറിനെ ആദരിച്ചു.

കീക്കാങ്കോട്ട് നാരായണ തന്ത്രി, ഉച്ചില്ലം പദ്മനാഭ തന്ത്രി, വിഷ്ണു ഹെബ്ബാർ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ. ശിവരാമൻ മേസ്ത്രി, ഗോപാലകൃഷ്ണൻ അമ്പങ്ങാട്ട് എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിൽനിന്ന് വിരമിച്ച ജീവനക്കാരെയും ആദരിച്ചു. മരങ്ങാട്ടില്ലത്ത് മുരളികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണവും വള്ളിയോട്ട് കാവ് ഭജനസംഘത്തിന്റെ ഭജനയും ഉണ്ടായിരുന്നു.

ചൊവ്വാഴ്ച 10-ന് അച്ചേരിക്ഷേത്ര ഭജനസമിതിയുടെ സത്‌സംഗ പാരായണം, ഉച്ചയ്ക്ക് മഹാപൂജ. ഭൂതബലി എഴുന്നള്ളത്തും അന്നദാനവും ഉണ്ടാകും. തിടമ്പ് നൃത്തത്തോടെ ഉത്സവം സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..