നോട്ട്ബുക്കുകൾ നൽകി


തളങ്കര : തെരുവത്ത് ജി.എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ആസ്ക് തളങ്കര മൂന്നാമത്തെ വർഷവും നോട്ട്ബുക്കുകൾ വിതരണം ചെയ്തു. മുൻ വർഷങ്ങളിൽ സ്കൂൾബാഗുകളും മറ്റു പഠനസാമഗ്രികളും നൽകിയിരുന്നു. നഗരസഭാ ചെയർമാൻ വി.എം.മുനീർ വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ കൈമാറി.

നഗരസഭാ കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ ആഫില ബഷീർ അധ്യക്ഷതവഹിച്ചു ആസ്ക് തളങ്കര ജനറൽ സെക്രട്ടറി ഇഖ്ബാൽ കറാമ, ജോയിന്റ്സെക്രട്ടറി ശിഹാബ്, നൗഷാദ്, മുൻ നഗരസഭ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ നെയ്മുന്നീസ, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ്, രമ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..