യഫാ തായലങ്ങാടിയുടെ ഓഫീസ് തുറന്നു


• യഫാ തായലങ്ങാടി നിർമിച്ച ഓഫീസ് കെട്ടിടം ഫുട്ബോൾ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു

തളങ്കര : യഫാ തായലങ്ങാടി നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ കെ.എം. ഹാരിസ് അധ്യക്ഷനായിരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലയിലെ ഏറ്റവും വലിയ ക്ലബ്ബ് ഓഫീസാണിത്.

വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാൻ യഹ്‌യ തളങ്കര റീഡിങ്‌ റൂം ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ വി.എം. മുനീർ, ടി.ഇ. അബ്ദുല്ല എന്നിവർ മുഖ്യാഥിതികളായിരുന്നു. വിവിധ മത്സരവിജയികളെ ടി.എ. ഷാഫി അനുമോദിച്ചു.

ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ കെ.എം. അബ്ദുൽ റഹ്‌മാൻ, നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, വാർഡ് കൗൺസിലർ മുഹമ്മദ്‌കുഞ്ഞി തായലങ്ങാടി, സമീന മുജീബ്, ഖൈറുന്നിസ, പി.ബി. അഹ്‌മദ്, അബു കാസർകോട് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..