വോളി കോർട്ടിൽ തലമുറകളുടെ സംഗമം


കൊടക്കാട് : വോളി ഗ്രാമമായ കൊടക്കാട് ഓലാട്ട് ഗ്രാമത്തിലെ എൻ.എസ്.എസ്.സി. വോളിബോൾ കളിക്കളത്തിൽ താരങ്ങളെത്തിയപ്പോൾ തലമുറകളുടെ സംഗമമായി. നാരായണ സ്മാരക സ്പോർട്‌സ് ക്ലബ്ബും ഗ്രന്ഥാലയം യുവജനവേദിയും സംഘടിപ്പിച്ച വോളി ലീഗ് മത്സരത്തിലാണിത്. മുൻകാലത്തെയും പുതിയ കളിക്കാരെയും നാല് ടീമുകളാക്കി തിരിച്ചാണ് മത്സരം. എല്ലാവരും എൻ.എസ്.എസ്.സി.യിലെ അംഗങ്ങളാണ്.

പ്രദേശത്തെ സ്ഥലനാമങ്ങളുടെ പേരിലാണ് ടീമുകൾ കളിക്കളത്തിലെത്തുന്നത്. ഓവർ റീച്ച് ഓലാട്ട്, പവർഹൗസ് കളത്തേര, എയ്‌സേഴ്‌സ് അയ്യാട്ടുചാൽ, ബ്ലോക്കേഴ്‌സ് ബാങ്ക് ജങ്ഷൻ എന്നി ടീമുകളാണ് മത്സരിക്കുന്നത്. ദേശീയ, സംസ്ഥാന, സർവകലാശാല താരങ്ങളോടൊപ്പം ഒട്ടേറെ ജില്ലാ താരങ്ങളുമുണ്ട്. ടീമുകളുടെ സ്പോൺസർമാരും ക്ലബ്ബ് അംഗങ്ങളാണ്. ജ്യേഷ്ഠാനുജന്മാരും അച്ഛനും മകനും അമ്മാവനും മരുമകനും ജഴ്‌സിയണിഞ്ഞ് വ്യത്യസ്ത ടീമുകളിലായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വൈകിട്ട്‌ ഏഴിനാണ് ദിവസവും മത്സരം. വ്യാഴാഴ്ച തുടങ്ങിയ വോളി ലീഗിന്റെ കലാശക്കളി ഞായറാഴ്ചയാണ്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..