അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 14 ടാബുകൾ മോഷണംപോയി


പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 14 ടാബുകൾ മോഷണം പോയി. പ്രിൻസിപ്പലിന്റെയും മാനേജരുടെയും കംപ്യൂട്ടർ റൂമിന്റെയും പൂട്ടുകൾ തകർത്ത് അകത്ത്‌ കയറിയ മോഷ്ടാക്കൾ അലമാരകളും ലോക്കറുകളും കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് ടാബുകൾ കവർന്നത്‌. മുഖം മറച്ച രണ്ടുപേർ തിങ്കളാഴ്ച രാത്രി 12 മണിയോടെ സ്കൂളിൽ കയറിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

മതിൽക്കെട്ടിനുള്ളിൽ പാർക്കുചെയ്തിരുന്ന സ്കൂൾ ബസുകളിലും മോഷ്ടാക്കൾ കയറിയതായി സൂചനയുണ്ട്. ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

കാസർകോട് നിന്നും പോലീസ് നായയും വിരലടയാള പരിശോധനാ വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള സ്കൂളാണിത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..