കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി


• പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ ബേക്കലിൽനിന്ന് കല്ലിങ്കാലിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം

പള്ളിക്കര : പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബേക്കലിൽനിന്ന് കല്ലിങ്കാലിലേക്ക് പ്രതിഷേധപ്രകടനം നടത്തി. കെ.പി.സി.സി. ആസ്ഥാനവും കോൺഗ്രസിന്റെ നിരവധി ഓഫീസുകളും അടിച്ചുതകർത്ത സി.പി.എം, ഡി.വൈ.എഫ്.ഐ. നടപടിക്കെതിരേയും ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി.എം. ഷാഫി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്തുക്കുട്ടി പൊഴുതല, വി. ബാലകൃഷ്ണൻ നായർ, രവീന്ദ്രൻ കരിച്ചരി, വി.വി. കൃഷ്ണൻ, ചന്ദ്രൻ തച്ചങ്ങാട്, ജവാഹർ ബാൽമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, എം. രത്നാകരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..