നമ്മളൊന്ന് കൈകോർത്താൽ അൻവിക കേൾക്കും


പാലക്കുന്ന് : ശബ്ദങ്ങളുള്ള ലോകത്തേക്ക് അൻവികയ്ക്ക് തിരിച്ചെത്താൻ സുമനസ്സുകൾ കനിയണം. ഇപ്പോൾ രണ്ടുവയസ്സുള്ള അൻവികയ്ക്ക് ഒരു വർഷം മുൻപുണ്ടായ പനിയെ തുടർന്നാണ് കേൾവി നഷ്ടമായത്. മലാങ്കുന്ന് പട്ടത്താനത്തെ വിപിനിന്റെയും വിമ്യയുടെയും ഏക മകളാണ്. ഉള്ളതെല്ലാമെടുത്തും കടംവാങ്ങിയും കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം കുഞ്ഞിപ്പോൾ വീട്ടിലെത്തിയിട്ടുണ്ട്. ഒരു വർഷം നീളുന്ന തുടർച്ചികിത്സയിലൂടെ കുട്ടിക്ക് ശ്രവണശേഷി തിരിച്ചുകിട്ടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനുള്ള ഭാരിച്ച തുക കണ്ടെത്താൻ പെയിന്റിങ് തൊഴിലാളിയായ വിപിനിനും കുടുംബത്തിനും ഒരു വഴിയുമില്ല. കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചികിത്സാസഹായ കമ്മിറ്റിയുണ്ടാക്കി ധനസമാഹരണം തുടങ്ങി. ഉദുമ പഞ്ചായത്തംഗം പി.സുധാകരൻ (ചെയ.), കെ.വി.ശ്രീധരൻ (കൺ.), ടി.രാജൻ (ഖജാ.) എന്നിവരാണ് ഭാരവാഹികൾ.

ചികിത്സാസഹായകമ്മിറ്റി രൂപവത്കരണ യോഗത്തിൽ സി.എച്ച്.നാരായണൻ അധ്യക്ഷനായിരുന്നു. ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.ലക്ഷ്മി, ഹാരിസ് അങ്കക്കളരി, മധു മുദിയക്കാൽ, വിനായകപ്രസാദ്, ശംഭു ബേക്കൽ, വി.ആർ. ഗംഗാധരൻ, പുരുഷോത്തമൻ ബേക്കൽ, ടി.പി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. അൻവികയെ സഹായിക്കാൻ സന്മനസ്സുള്ളവർ കേരള ബാങ്ക് ഉദുമ ബ്രാഞ്ചിൽ തുടങ്ങിയ ഈ അക്കൗണ്ടിലേക്ക് സഹായമെത്തിക്കാം. അക്കൗണ്ട് നമ്പർ: 150041202420076. IFSC: IBKL0450TKD. ഗൂഗിൾപേ: 9847917725.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..