വെള്ളച്ചാൽ എം.ആർ.എസിന് പതിനഞ്ചാമതും നൂറുമേനി


കൊടക്കാട് : എസ്.എസ്.എൽ.സി. പരീക്ഷയിൽ വെള്ളച്ചാൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എല്ലാ വിദ്യാർഥികളും ഉന്നത പഠനത്തിന് അർഹതനേടി. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഈ വിദ്യാലയത്തിലെ പതിനഞ്ചാമത് എസ്.എസ്.എൽ.സി. ബാച്ചാണിത്.

ഇത്തവണ 34 പേരാണ് പരീക്ഷയെഴുതിയത്. ഒരു വിദ്യാർഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസും മൂന്നുപേർക്ക് ഒൻപത് എ പ്ലസും ലഭിച്ചു. മിക്ക വിദ്യാർഥികളും മികച്ച ഗ്രേഡ് നേടി. പാവപ്പെട്ട കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അഞ്ചാംതരം മുതൽ 10 വരെ സൗജന്യമായി മികച്ച താമസസൗകര്യത്തോടെ പഠനാവസരമൊരുക്കുകയാണിവിടെ.

പഠനരംഗത്ത് മികവ് ഉറപ്പാക്കുന്നതൊടൊപ്പം കലാ-കായിക മേഖലകളിലും ഉന്നത പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യപകരെയും ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.മീനാറാണി അഭിനന്ദിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..