ഓലാട്ട് എ.യു.പി. സ്കൂളിൽ മധുരം മലയാളം


• കോയ്യൻ രാജീവൻ മാതൃഭൂമി പത്രം വിദ്യാർഥികൾക്ക് കൈമാറി മധുരം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

കൊടക്കാട് : ഓലാട്ട് എ.യു.പി. സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. കോയ്യൻ ഗോവിന്ദൻ, ഭാര്യ പാർവതി എന്നിവരുടെ സ്മരണയ്ക്ക് മക്കളാണ് പദ്ധതിയുമായി സഹകരിച്ചത്. മകനും വിദ്യാലയത്തിലെ പൂർവവിദ്യാർഥിയുമായ കോയ്യൻ രാജീവൻ മാതൃഭൂമി പത്രം വിദ്യാർഥികൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി. പദ്മാക്ഷി അധ്യക്ഷയായി.

മാതൃഭൂമി ലേഖകൻ ടി. രാജൻ പദ്ധതി വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. വേണുഗോപാലൻ മുഖ്യാതിഥിയായി. സീനിയർ അസിസ്റ്റന്റ് ജി.കെ. ഗിരീഷ്, കെ.എം. മാധവൻ നമ്പൂതിരി, പി.പി. ഗീത, സ്റ്റാഫ് സെക്രട്ടറി എം. ശ്രുതി, ഇ. രമാദേവി, പി.വി. ബിന്ദു, കെ. സുനില, എ.വി. രജിഷ, മാതൃഭൂമി പ്രൊമോട്ടർ പ്രസാദ് കക്കൂത്തിൽ എന്നിവർ സംസാരിച്ചു.

സരസ്വതി വിദ്യാലയത്തിൽ ‘മധുരം മലയാളം’ പദ്ധതി തുടങ്ങി

പൊടവടുക്കം : സരസ്വതി വിദ്യാലയത്തിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. യോഗദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പ്രാർഥനാസഭയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ ജനാർദനൻ സ്കൂൾ ലീഡർമാരായ കെ.ടി.അഭിനവ്, ശിവദ എന്നിവർക്ക് മാതൃഭൂമി പത്രം കൈമാറി. വിദ്യാലയ സമിതി പ്രസിഡന്റ് രാംദാസ് വാഴുന്നവർ അധ്യക്ഷനായി. ജനക്ഷേമസമിതി ചെയർമാൻ ടി.വി.ഭാസ്കരൻ, സെക്രട്ടറി അജിത്ത്, ജില്ലാ സമിതിയംഗം അംബിക അരവിന്ദ്, മാതൃഭൂമി ലേഖകൻ കാവുങ്കൽ നാരായണൻ, രക്ഷാധികാരി പി.നാരായണൻ നായർ, എം.രാധാകൃഷ്ണൻ, മാതൃഭൂമി അസി. സെയിൽസ് ഓർഗനൈസർ ബാബു തോമസ്, പി.ടി.എ. പ്രസിഡന്റ് എം.സി.മോഹനൻ, രജിത ശ്രീധരൻ, കവിത ഗണേശൻ, വി.രാജഗോപാൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗായത്രി വെള്ളിക്കോത്ത് യോഗ ക്ലാസെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..