പള്ളിക്കര സ്കൂൾ കെട്ടിടം ഉദ്ഘാടനം


പള്ളിക്കര : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനംചെയ്തു. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായി.

2018-19 വർഷത്തെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. എട്ട് ക്ലാസ് മുറികൾ, ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി, കോൺഫറൻസ് ഹാൾ, സ്റ്റാഫ് മുറി, ഓഫീസ് മുറി, അതിഥി മുറി, ശൗചാലയം എന്നീ സൗകര്യങ്ങളോടുകൂടിയതാണ് പുതിയ കെട്ടിടം. എസ്.എൻ.സരിത, ഷക്കീല ബഷീർ, എം.കുമാരൻ, സിദ്ദീഖ് പള്ളിപ്പുഴ, കെ.സുരേശൻ, പി.എസ്.അബ്ദുൾ സത്താർ, കെ.സുജയ, വി.കെ.പി.അബ്ദുൾ ജബ്ബാർ, എം.ബി.ഷാനവാസ് എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..