കരൾ മാറ്റിവെക്കാൻ കനിവ് കാത്ത് അപ്പകുഞ്ഞി


പാലക്കുന്ന് : കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അപ്പകുഞ്ഞി(50)യുടെ ജീവൻ തിരികെപിടിക്കാൻ സുമനസ്സുകളുടെ കനിവ് കാത്ത് വീട്ടുകാരും നാട്ടുകാരും. ഉദുമ പടിഞ്ഞാർ കൊപ്പൽ കണ്ടത്തിൽവളപ്പിലെ അപ്പകുഞ്ഞി ഇപ്പോൾ മംഗളൂരുവിൽ ചികിത്സയിലാണ്.

കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടറുടെ നിർദേശം. കോൺക്രീറ്റ് ജോലിക്കാരനായിരുന്ന അപ്പകുഞ്ഞി കഷ്ടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിലാണ് രോഗബാധിതനായത്.

ശസ്ത്രക്രിയയ്ക്കും തുടർച്ചികിത്സയ്ക്കുമായി 40 ലക്ഷത്തോളം രൂപ വേണ്ടിവരും. കാറ്ററിങ് ജോലിചെയ്യുന്ന ഭാര്യയും വിദ്യാർഥിനികളായ രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം വിധിവിളയാട്ടത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ്. കൊപ്പൽ റെഡ്‌വേൾഡ് ക്ലബ്ബ് ചാരിറ്റി സൊസൈറ്റി അപ്പകുഞ്ഞിയെ സഹായിക്കാൻ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മിയുടെ അധ്യക്ഷയായി സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പി.കെ. ജലീൽ, ശകുന്തള ഭാസ്കരൻ, ചന്ദ്രൻ നാലാംവാതുക്കൽ, കെ.വി. അപ്പു, കെ. സന്തോഷ്്‌കുമാർ, പവിത്രൻ ജന്മകടപ്പുറം, രമേശ്‌കുമാർ കൊപ്പൽ, എം.കെ. നാരായണൻ, സച്ചിൻ, കമേഷ്, ജിജിത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി (ചെയ.), എം.കെ. നാരായണൻ (കൺ.), കെ.വി. അപ്പു (ഖജാ.) എന്നിവരാണ് ചികിത്സാസഹായ കമ്മിറ്റി ഭാരവഹികൾ. പാലക്കുന്നിലുള്ള കേരള ബാങ്ക് ഉദുമ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടിട്ടുണ്ട്. നമ്പർ: 150041202420078. ഐ.എഫ്‌.എസ്‌.സി.: IBKL0450TKD. ഫോൺ: 9061377288, 9946825910.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..