വലിയപറമ്പിലേക്ക് രണ്ട് റോഡുപാലങ്ങൾകൂടി


•  നിർദിഷ്ട തെക്കെക്കാട്-പടന്നക്കടപ്പുറം പാലം സമീപനറോഡ് പ്രദേശം കെ.ആർ.എഫ്‌.ബി. ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു

പടന്ന : കിഫ്ബി വഴി വലിയപറമ്പിലേക്ക് രണ്ട് പാലങ്ങൾ കൂടി. മാടക്കാൽ-തൃക്കരിപ്പൂർ കടപ്പുറം-വടക്കെവളപ്പ്, തെക്കെക്കാടിനെ പടന്നക്കടപ്പുറവുമായി ബന്ധിപ്പിക്കുന്ന കടവ്‌ എന്നിവിടങ്ങളിലാണ് രണ്ട് പാലങ്ങൾ നിർമിക്കുന്നതിന് കിഫ്ബിയിൽ തുക അനുവദിച്ചത്.

രണ്ടുമാസംമാത്രം ആയുസ്സുണ്ടായിരുന്ന മാടക്കാൽ തൂക്കുപാലത്തിനും പാതിവഴിയിൽ നിർമാണം നിർത്തിയ പടന്നക്കടപ്പുറം തൂക്കുപാലത്തിനും പകരമായാണ് റോഡുപാലങ്ങൾ വരുന്നത്.ഇവയുടെ പണി പൂർത്തിയാകുന്നതോടെ വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലേക്ക് നാല് റോഡ് പാലങ്ങളാകും.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തൂക്കുപാലം തകർന്നതോടെ നിരാശയിലായ തീരദേശത്തെ ജനങ്ങൾ റോഡുപാലം ലഭിച്ചതിൽ ഏറെ ആഹ്ലാദത്തിലാണ്. തൃക്കരിപ്പൂർ കടപ്പുറം 398 മീറ്ററും തെക്കെക്കാട്ട്‌ 392 മീറ്ററിലുമാണ് പാലം നിർമിക്കുക. പടന്നക്കടപ്പുറത്ത് 350-ഉം തെക്കെക്കാട്ട് 100-ഉം മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമായി സമീപനപാതയും നിർമിക്കും. അന്തിമറിപ്പോർട്ട് സമർപ്പിക്കുന്നതിന് കേരള റോഡ് ഫണ്ട് വിഭാഗം (കെ.ആർ.എഫ്.ബി.) പടന്നക്കടപ്പുറത്തും മാടക്കാലിലും പാത പോകുന്ന ഭാഗം പരിശോധിച്ചു. പടന്നകടപ്പുറത്ത് നിലവിലെ റോഡിന്റെ ഇരുവശത്തും മൂന്നുമീറ്റർ ഭൂമി ഏറ്റടുക്കേണ്ടി വരും. ഭൂവുടമകളുടെ സഹകരണം വേഗത്തിലായാൽ ഒരുവർഷത്തിനകം പാലം നിർമാണം തുടങ്ങും. അസി. എക്സിക്യുട്ടീവ് എൻജിനിയർ എം.സജിത്ത്, അസി. എൻജിനിയർ പി.എം.മുഹമ്മദ് റഫീഖ്, പ്രോജക്ട് ഓഫീസർ ആർ.കെ.രാഹുൽ, പി.അരുൺ, ജനപ്രതിനിധികളായ കെ.മനോഹരൻ, ഖാദർ പാണ്ട്യാല, വി.മധു, പി.കെ.സുമതി, കെ.വി.തമ്പായി, സി.നാരായണൻ, കെ.പി.ബാലൻ, ടി.പി.മുഹമ്മദ് കുഞ്ഞി എന്നിവർ സന്ദർശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..