പുനഃപ്രതിഷ്ഠ 28 മുതൽ


പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിനോട് ചേർന്ന് നവീകരിച്ച പള്ളിയറയിൽ മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുനഃപ്രതിഷ്ഠ 28 മുതൽ 30 വരെ നടക്കും.

28-ന് രാത്രി ഏഴിന് സമൂഹപ്രാർഥനയും തുടർന്ന് അനുബന്ധ പൂജകളും നടക്കും. 29-ന് രാവിലെ ഗണപതിഹോമവും അനുബന്ധപജകളും ഉണ്ടാകും. 30-ന് രാവിലെ 6.11-നും 7.21-നും ഇടയിൽ പുനഃപ്രതിഷ്ഠ. തുടർന്ന് ജീവകലശാഭിഷേകവും സാനിധ്യകലാശാഭിഷേകവും മഹാപൂജയും കഴിഞ്ഞ് പ്രസാദവിതരണത്തോടെ സമാപിക്കും. തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷ യു.എ.ഇ. കമ്മിറ്റിയാണ്‌ പള്ളിയറ പുനർനിർമിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..