Caption
പാലക്കുന്ന് : ഹയർ സെക്കൻഡറി തുടങ്ങി 18-ാം വർഷം ആദ്യമായി ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും നാല് കുട്ടികൾക്ക് എ പ്ലസ്. യു.എസ്.പ്രവീണ, ഫൈറൂസ, കെ.സിദ്ധാർഥ്, അഭിനവ് ഹരിഹരൻ എന്നിവരാണ് ഈ സ്കൂളിന് തിളക്കം സമ്മാനിച്ചത്.
ഗ്രേസ് മാർക്കില്ലാതെ നേടിയ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. പ്രിൻസിപ്പലും അധ്യാപകരും കുട്ടികളുടെ വീടുകളിലെത്തി മധുരം പങ്കിട്ട് അഭിനന്ദനം അറിയിച്ചിരുന്നു. സ്കൂളിലെ വിജയശതമാനവും ഈ വർഷം വർധിച്ചിട്ടുണ്ട്. സ്കൂളിലെ പഠന നിലവാരവും ഭൗതികസാഹചര്യങ്ങളും മികച്ചതാക്കാൻ പൂർവവിദ്യാർഥി കൂട്ടായ്മകളും രക്ഷിതാക്കളും കൈകോർത്തിരുന്നു. അതിന്‍റെ ഫലമാണ് കിട്ടിയതെന്ന് പ്രിൻസിപ്പൽ എം.കെ.മുരളിയും പി.ടി.എ. പ്രസിഡന്റ് കെ.വി.ശ്രീധരനും എസ്.എം.സി. ചെയർമാൻ സി.എച്ച്.നാരായണനും വർക്കിങ് ചെയർമാൻ കെ.ജി.അച്യുതനും പറഞ്ഞു.
ഉദുമ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്. ആദ്യകാലത്ത് പഠനനിലവാരം ഏറെ മികച്ചതായിരുന്നുവെങ്കിലും പിന്നീടത് കൈമോശം വന്നു. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സ്കൂളുമായി ബന്ധപ്പെട്ട കൂട്ടായ്മകൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..