ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മധുരം മലയാളം പദ്ധതി സ്കൂൾ മാനേജർ എം.എ.ലത്തീഫ്, പ്രിൻസിപ്പൽ മഞ്ജു കുര്യാക്കോസിന് മാതൃഭൂമി പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു
തളങ്കര : മാതൃഭൂമി നടപ്പാക്കുന്ന മധുരം മലയാളം പദ്ധതിക്ക് ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. മാനേജർ എം.എ.ലത്തീഫ് സ്കൂൾ പ്രിൻസിപ്പൽ മഞ്ജു കുര്യാക്കോസിന് മാതൃഭൂമി പത്രം നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഫൈസൽ പടിഞ്ഞാർ അധ്യക്ഷനായി. സീഡ് കോ-ഓർഡിനേറ്റർ പി.പി.ശ്യാമള, സ്കൂൾ ലീഡർ സിത്താര, മാതൃഭൂമി സെയിൽസ് ഓർഗനൈസർ എ. രാജൻ, അധ്യാപികമാരായ എം.വി.ലത, ലത്തീഫ് തുരുത്തി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..