ബേക്കൽ മാരിടൈം കാമ്പസ്: ലാസ്‌കർ വിഭാഗം ആദ്യ ക്ലാസ് നാളെ തുടങ്ങും


പാലക്കുന്ന് : കേരള മാരിടൈം ബോർഡിന് കീഴിൽ കാസർകോട് അനുവദിച്ച ബേക്കൽ കാമ്പസ്‌ ഉദുമ പാലക്കുന്നിലെ മർച്ചന്റ് നേവി ക്ലബ്ബ് കെട്ടിടത്തിൽ 28-ന് പ്രവർത്തനം തുടങ്ങും.

നാലുദിവസം നീളുന്ന ലാസ്‌കർ കോഴ്സ് 28 മുതൽ ജൂലായ്‌ ഒന്നുവരെയാണ് ഇവിടെ നടത്തുക. വിവിധ മാരിടൈം കോഴ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് ലാസ്‌കർ ലൈസൻസിനുള്ള പരിശീലനം ആരംഭിക്കുന്നത്. നേരത്തേ രജിസ്റ്റർചെയ്ത 30 പേർക്ക് ആദ്യ ബാച്ചിൽ പ്രവേശനം നൽകിയിട്ടുണ്ട്.

പുതിയ ഇൻലാൻഡ് വെസൽ നിയമമനുസരിച്ച് സിലബസ് പ്രകാരമുള്ള സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എൻജിൻ ഡ്രൈവർ, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ കോഴ്സുകൾ പടിപടിയായി ബേക്കലിൽ തുടങ്ങുമെന്ന് അഴീക്കൽ (കണ്ണൂർ) പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ പ്രദീപ്‌ കെ.ജി. നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കാസർകോട് പോർട്ട്‌ ഓഫീസിന്‍റെ 04992 30122 നമ്പറിൽ ബന്ധപ്പെടുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..