കാസർകോട് : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നുമുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ കിറ്റിനു അപേക്ഷിക്കേണ്ട തീയതി 30-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. ബാഗ്, കുട, വാട്ടർ ബോട്ടിൽ, രണ്ട് നോട്ട്ബുക്ക് എന്നിവയടങ്ങിയ കിറ്റാണ് സൗജന്യമായി ലഭിക്കുന്നത്. അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org ൽനിന്നും ജില്ലാ ഓഫീസിൽനിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ksd.kmtwwfb@kerala.gov.in എന്ന മെയിൽ ഐഡിയിലോ, ജില്ലാ ഓഫീസിലോ എത്തിക്കണം. ഫോൺ: 0467-2205380.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..