എയിംസ് കൂട്ടായ്മ ചക്രസമരം നടത്തി


കാസർകോട് : സാമൂഹിക പ്രവർത്തക ദയാബായിയുടെ അനിശ്ചിതകാല രാപകൽ നിരാഹാര സമരത്തിന്റെ പ്രചാരണാർഥം എയിംസ് ജനകീയ കൂട്ടായ്മ ചക്രസമരം നടത്തി.

ആരോഗ്യരംഗത്ത് ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ദയാബായി ഓഗസ്റ്റ് ആറിന് സെക്രട്ടേറിയറ്റിനു മുൻപിൽ നിരാഹരമിരിക്കുന്നത്. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ശുക്കൂർ കണാജെ അധ്യക്ഷനായി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കരീം ചൗക്കി, സുബൈർ പടുപ്പ്, ഫറീന കോട്ടപ്പുറം, അഹ്‌മദ് ചൗക്കി, സുലൈഖ മാഹിൻ, എൻ.വി. ഗോപിനാഥ്, ഉബൈദുള്ള കടവത്ത്, ഹമീദ് ചേരങ്കൈ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..