കാണിയൂർപ്പാത: കർണാടക മുഖ്യമന്ത്രിയെ കാണുമെന്ന് നഗരവികസന കർമസമിതി


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രിയെ കാണുമെന്ന് കാഞ്ഞങ്ങാട് നഗരവികസന കർമസമിതി അറിയിച്ചു.

ഇക്കാര്യത്തിൽ സുള്ള്യ കേന്ദ്രമായുള്ള കാണിയൂർ പാത കർമസമിതിയുമായി സഹകരിച്ച് കർണാടകയുടെ വിഹിതം ലഭ്യമാക്കാനുള്ള ശ്രമം നടത്താനും നഗരവികസന കർമസമിതി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷനായി. സി. യൂസഫ് ഹാജി, എം. ശ്രീകണ്ഠൻ നായർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി. മുഹമ്മദ് അസ്ലം, എ. ദാമോദരൻ, കെ.വി. ലക്ഷ്മണൻ, സി. മുഹമ്മദ്കുഞ്ഞി, എം. കുഞ്ഞികൃഷ്ണൻ, അജയകുമാർ നെല്ലിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..