കൊട്ടോടി സ്കൂളിൽ സൗരോർജ പ്ലാന്റ് തുടങ്ങി


കൊട്ടോടി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. കള്ളാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷനായിരുന്നു. പത്താംതരം, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ ഉപഹാരം നൽകി. പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന വി.ജഹാംഗീർ, പി.ടി.എ. പ്രസിഡന്റ് എ.ശശിധരൻ, പ്രഥമാധ്യാപിക ബിജി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായിൽ, എം.കൃഷ്ണകുമാർ, എസ്. എം.സി. ചെയർമാൻ ബി.അബ്ദുള്ള, മദർ പി.ടി.എ. പ്രസിഡന്റ് കെ.അനിത, പി.ടി.എ. വൈസ് പ്രസിഡന്റ് സി.കെ.ഉമ്മർ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..