ഗോവ പ്രതിപക്ഷ എം.എൽ.എ.യുടെ ഹോട്ടൽ പൂട്ടാൻ നിർദേശം


പനജി : ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ നടത്തിയ പരിശോധനയെത്തുടർന്ന് ഗോവ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോയുടെ ഭാര്യയും എം.എൽ.എ.യുമായ ഡെലിയ ലോബോയുടെ അഞ്ചുന ബീച്ചിന് സമീപമുള്ള റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ നിർദേശം നൽകി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല, വൃത്തിഹീനമായ അടുക്കള, ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ, ആവശ്യമായ രേഖകൾ പുതുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങൾ കാണിച്ച് കഴിഞ്ഞദിവസം അധികൃതർ നോട്ടീസ് നൽകിയിരുന്നു.

എന്നാൽ, തങ്ങൾ രണ്ട് പേരും ബി.ജെ.പി. വിട്ട് കോൺഗ്രസിൽ ചേർന്നതിന്റെ പകവീട്ടലാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, നഗര- ഗ്രാമാസൂത്രണവകുപ്പ് മന്ത്രിയും ആരോഗ്യമന്ത്രിയുമായ വിശ്വജിത്ത് റാണെ തന്റെയും ഭാര്യയുടെയും ബിസിനസ് സ്ഥാപനങ്ങളെ തകർക്കുകയാണ് ചെയ്യുന്നതെന്നും മൈക്കിൾ ലോബോ മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി തങ്ങൾ ബിസിനസ് നടത്തി വരികയായിരുന്നുവെന്നും അന്നൊന്നും കാണാഞ്ഞ അനധികൃത ചെയ്തികൾ ഇപ്പോൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..