ചട്ടഞ്ചാൽ മിനി ഫുഡ് പാർക്ക് പ്രായോഗികമല്ലെന്ന് വ്യവസായവകുപ്പ്


പൊയിനാച്ചി : കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത ചട്ടഞ്ചാൽ സബ് ട്രഷറി കെട്ടിടത്തിന് സമീപം ദേശീയപാതയ്ക്കരികിലെ ഒഴിച്ചിട്ട സ്ഥലത്ത് മിനി ഫുഡ് പാർക്ക് സ്ഥാപിക്കണമെന്ന ആവശ്യം വ്യവസായവകുപ്പ് തള്ളി. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ.യാണ് ഇതുസംബന്ധിച്ച നിർദേശം സമർപ്പിച്ചിരുന്നത്. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കിൻഫ്ര മാനേജിങ് ഡയറക്ടറോട് ഇതേപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു.

മിനി ഫുഡ് പാർക്ക് തുടങ്ങാൻ ചുരുങ്ങിയത് ഒന്നായി കിടക്കുന്ന 10 ഏക്കർ വേണമെന്നും ചട്ടഞ്ചാലിൽ രണ്ടേക്കർ മാത്രമുള്ള ഭൂമിയിൽ മിനി ഫുഡ് പാർക്ക് വികസിപ്പിച്ചെടുക്കുക പ്രായോഗികമല്ലെന്നും കിൻഫ്ര എം.ഡി. റിപ്പോർട്ട് നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ.യെ അറിയിച്ചു. തെക്കിൽ വില്ലേജിലെ മറ്റുസ്ഥലങ്ങളുടെ സർവേ നമ്പറുകൾ പരിശോധിച്ചതിൽ ഭൂഭാഗങ്ങൾ വേർപ്പെട്ട് സ്ഥിതി ചെയ്യുന്നതിനാൽ പദ്ധതിക്ക് അനുയോജ്യമല്ലെന്നാണ് റിപ്പോർട്ടെന്നും മന്ത്രി വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..