നാട്ടി കാർഷിക പാഠശാലയിൽ പങ്കാളികളായി സീഡ്‌ പ്രവർത്തകർ


Caption

പള്ളിക്കര : കൃഷിയും മണ്ണും തിരികെ പിടിക്കാനുള്ള ശ്രമത്തിൽ പള്ളിക്കര സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ്‌ പ്രവർത്തകരും പങ്കാളികളായി.

ആരവത്ത് വയലിൽ നടന്ന നാട്ടി കാർഷിക പാഠശാലയിലും നാട്ടി ഉത്സവത്തിലും സ്കൂളിലെ 75 സീഡ്‌ പ്രവർത്തകർ പങ്കെടുത്തു. ഒരു വയൽ മുഴുവൻ ഇവർ ഞാറു നട്ടു. രാവിലെ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങളും നേടി. പങ്കെടുക്കാൻ കഴിയാത്തവർക്കായി സ്കൂൾ അസംബ്ലിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.

പ്രിൻസിപ്പൽ സിസ്റ്റർ ബ്രിജിറ്റ്, സിസ്റ്റർ മെർലി, സ്കൂൾ സീഡ്‌ കോ ഓർഡിനേറ്റർ എ. സുരേഷ്, അധ്യാപികമാരായ സയന വിജയൻ, ലക്ഷ്മിപ്രിയ, സ്കൂൾ ലീഡർ ശ്രേയസ് ചന്ദ്രൻ, അസി. ലീഡർ സഫ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..