പച്ചക്കറിത്തൈ വിതരണം തുടങ്ങി


തൃക്കരിപ്പൂർ : ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പച്ചക്കറിത്തൈകൾ വിതരണം ചെയ്തുതുടങ്ങി. വെണ്ട, വഴുതിന, പച്ചമുളക്, പയർ എന്നിവയുടെ തൈകളാണ് വിതരണം ചെയ്യുന്നത്. എല്ലാ വാർഡുകളിലും നിശ്ചിതകേന്ദ്രത്തിൽ വാർഡംഗത്തിന്റെ നേതൃത്വത്തിൽ തൈകൾ നൽകും.

വിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം തൃക്കരിപ്പൂർ കൃഷിഭവൻ പരിസരത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ.ബാവ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.സൗദ, എം.കെ.ഹാജി, ഇ.ശശിധരൻ, ടി.ഷീബ എന്നിവർ സംസാരിച്ചു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..