പുരപ്പുറ സൗരോർജ പദ്ധതി; തത്സമയ രജിസ്‌ട്രേഷൻ


കാസർകോട് : ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോർജനിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗരപദ്ധതിയിൽ അംഗമാകുന്നതിന് 30-ന് തത്സമയ രജിസ്‌ട്രേഷൻ നടത്തും. കാസർകോട് ഇലക്‌ട്രിക്കൽ സർക്കിളിന്റെ പരിധിയിൽ വരുന്ന സബ്ഡിവിഷൻ ഓഫീസുകളായ കാസർകോട്, ഉപ്പള, ചെർക്കള, ഉദുമ, കാഞ്ഞങ്ങാട്, മാവുങ്കാൽ, നീലേശ്വരം, പിലിക്കോട് എന്നീ കേന്ദ്രങ്ങളിലും ജൂലായ് ഒന്ന്, രണ്ട്, നാല് തീയതികളിൽ അതത് സെക്ഷൻ ഓഫീസുകളിലും രജിസ്‌ട്രേഷൻ സൗകര്യമുണ്ടാകും. പദ്ധതിയിൽ ചേരുന്ന ഗാർഹിക ഉപഭോക്താക്കൾ 13 അക്ക കൺസ്യൂമർ നമ്പറും കെ.എസ്.ഇ.ബി.യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമുള്ള ഫോണും കൈവശം കരുതണം. കൂടാതെ കൺസ്യൂമർ നമ്പറുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസിൽ എത്തി സീനിയർ സൂപ്രണ്ടിനെ സമീപിച്ചും ekiran.kseb.in എന്ന പോർട്ടൽ വഴിയും രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് അതത് സെക്ഷൻ ഓഫീ സൂപ്രണ്ടിനെയോ 1912 എന്ന നമ്പറിലോ വിളിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..